കൊച്ചി: എം.ഇ.എസ് അംഗങ്ങളായ തദ്ദേശ സ്ഥാപനങ്ങളിലെ അംഗങ്ങളെ എം.ഇ.എസ് സംസ്ഥാന കമ്മിറ്റി ആദരിക്കുന്നു. ഇന്ന് വൈകുന്നേരം 3.30 ന് എറണാകുളം മുനിസിപ്പൽ ടൗൺഹാളിൽ നടക്കുന്ന അനുമോദന സമ്മേളനം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. പി. എ. ഫസൽ ഗഫൂർ അദ്ധ്യക്ഷത വഹിക്കും. കൊച്ചി മേയർ അഡ്വ.എം.അനിൽകുമാർ മുഖ്യഭാഷണം നടത്തും. ടി.ജെ.വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ഡെപ്യൂട്ടി മേയർ കെ.എ.അൻസിയ, എം.ഇ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രൊഫ.പി.ഒ.ജെ ലബ്ബ തുടങ്ങിയവർ പങ്കെടുക്കും.