ആലുവ: കുട്ടമശേരി സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ സമ്മേളനം കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം. മീതിയൻപിള്ള അദ്ധ്യക്ഷത വഹിച്ചു. കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ടീച്ചർ, വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ, ബ്ലോക്ക് പഞ്ചായത്തംഗം ഷീജ പുളിക്കൽ, ഗ്രാമപഞ്ചായത്തംഗങ്ങളായ സ്നേഹ മോഹനൻ, കെ.എ. ജോയി, സാജു മത്തായി, അബ്ദുൾ അസീസ്, ഹിത ജയകുമാർ, റസീന നജീബ്, നജീബ് പെരുങ്ങോട്ട്, എൽസി പൗലോസ്, ടി.ആർ. രജീഷ്, കൃഷ്ണകുമാർ, സിമി അഷറഫ് എന്നിവർ സ്വീകരണത്തിന് നന്ദി പറഞ്ഞു.
മുൻ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.എ. ബഷീർ, കെ.എ. രമേശ്, ബാങ്ക് സെക്രട്ടി ആനന്ദവല്ലി, ഡയറക്ടർ ബോർഡ് മെമ്പർമാരായ രഘുനാഥൻ നായർ, അബ്ദുൾ ലത്തീഫ്, റിയാസ് കുട്ടമശ്ശേരി, മുരളീധര കുറുപ്പ് എന്നിവരും സംസാരിച്ചു.