thanal
ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് രക്ഷാകർത്യ സംഘടനയായ തണൽ പരിവാർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എം. ഷാനിക്ക് സംസ്ഥാന പ്രസിഡന്റ് അംബിക ശശി നിവേദനം നൽകുന്നു

പെരുമ്പാവൂർ: ഭിന്നശേഷിക്കാർക്കുള്ള മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരുടെ രക്ഷാകർത്യ സംഘടനയായ തണൽ പരിവാർ കമ്മിറ്റി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. എം.എം. ഷാനിക്ക് നിവേദനം നൽകി. തണൽപരിവാർ സംസ്ഥാന പ്രസിഡന്റ് അംബിക ശശി, ജനറൽ സെക്രട്ടറി കെ.എം. നാസർ, ഭാരവാഹികളായ ഷെമീന സക്കീർ, എം.ആർ. പ്രകാശ്, കെ.എം. ആർ. സുധീർ, നേഴ്സിംഗ് സൂപ്രണ്ട് പി.ജെ. ചേച്ചമ്മ എന്നിവർ പങ്കെടുത്തു.