പെരുമ്പാവൂർ: വെങ്ങോല സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഒർണ പാടശേഖരത്തിൽ ഞാറുനടീൽ തുടങ്ങി. രണ്ടു പതിറ്റാണ്ടായി തരിശു കിടന്ന 20 ഏക്കർ പാടത്താണ് നെൽകൃഷി പുനരാരംഭിക്കുന്നത്. ബാങ്ക് ആവിഷ്‌ക്കരിച്ച പുനർജനി കൃഷി വ്യാപന പദ്ധതിയുടെ ഭാഗമാണ്. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അൻവർഅലി ഞാറുനടീൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ഐ. ബീരാസ്, ഭരണ സമിതി അംഗങ്ങളായ ഒ.എം. സാജു, എം.വി. പ്രകാശ്, സി.എസ്. നാസിറുദ്ദീൻ, ഹസൻകോയ, ധന്യ രാമദാസ്, നിഷ റെജികുമാർ, പഞ്ചായത്തംഗം അബ്ദുൽ ജലാൽ, സി.പി.എം ലോക്കൽ സെക്രട്ടറി സി.വി. ഐസക്ക്, കൃഷി ഓഫീസർ നിജ മോൾ എന്നിവർ പങ്കെടുത്തു.