അങ്കമാലി: അങ്കമാലി മർച്ചന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ജനപ്രതിധികൾക്ക് സ്വീകരണം നല്കി. റോജി എം ജോൺ എം.എൽ.എ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു .മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി. പോളച്ചൻ അദ്ധ്യക്ഷത വഹിച്ചു.അങ്കമാലി നഗരസഭ ചെയർമാൻ റെജി മാത്യൂ , വൈസ്‌ചെയർ പേഴ്‌സൺ റീത്ത പോൾ , മറ്റു 28 കൗൺസിൽ അംഗങ്ങൾ, സംഘടന അംഗളായ തുറവൂർ പഞ്ചായത്ത് അംഗം എം.പി മാർട്ടിൻ , വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം സജനനസീർ എന്നിവരെയാണ് സ്വീകരിച്ചത്. അങ്കമാലിയുടെ വികസനം മുന്നിൽ കണ്ടു കൊണ്ടുള്ള വികസന രേഖ ചെയർമാൻ റെജി മാത്യുവിന് പ്രസിഡന്റ് എൻ വി പോളച്ചൻ കൈമാറി. ചടങ്ങിൽ മുനി.ചെയർമാൻ റെജി മാത്യു , വൈസ് ചെയർപേഴ്‌സൺ റീത്ത പോൾ, എൽ.ഡി.ഫ് പാർലമെന്ററി പാർട്ടി ലീഡർ ടി.വൈ. ഏലിയാസ് , ബി.ജെ.പി പ്രതിനിധി എ.വി.രഘു, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ മാത്യു തോമാസ്, ബാസ്റ്റിൻ . ഡി. പാറക്കൽ ,സാജു നെടുങ്ങാടൻ, ലില്ലി ജോയി, ലിസ്സി പോളി, മുൻചെയർമാൻ ഷിയോ പോൾ, കൗൺസിലർമാരായ മാർട്ടിൻ.ബി. മുണ്ടാടൻ, സന്ദീപ് ശങ്കർ ,പോൾ ജോവർ കെ.പി , തുറവൂർ പഞ്ചായത്ത് അംഗം എം പി മാർട്ടിൻ, വാഴക്കുളം ബ്ളോക്ക് പഞ്ചായത്ത് അംഗം സജന നസീർ , സംഘടനയുടെ മേഖല പ്രസിഡന്റ് ജോജി പീറ്റർ, ജില്ല സെക്രട്ടറി സനൂജ് സ്റ്റീഫൻ ,മർച്ചൻസ് അസോസിയേഷൻ ഭാരവാഹികളായ ഡാന്റി ജോസ്, തോമാസ് കുര്യാക്കോസ്, പി.ഒ. ആന്റോ, സി.ഡി.ചെറിയാൻ, ഡെന്നി പോൾ, എം.ഒ. മാർട്ടിൻ ,മെബിൻ റോയ്, എൽസി പോൾ എന്നിവർ പ്രസംഗിച്ചു.