filament
പെരുമ്പാവൂർ ലൈബ്രറി ഹാളിൽ നടന്ന ഫിലമെന്റ് രഹിത പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: ഊർജ്ജ സംരക്ഷണ ത്തിനായി ഫിലമെന്റ് രഹിത പദ്ധതിക്ക് തുടക്കമായി. പെരുമ്പാവൂർ ലൈബ്രറി ഹാളിൽ നടന്ന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയാണ് പദ്ധതിക്ക് തുടക്കമിട്ടത്. 971 ഉപഭോക്താക്കൾക്കായി 12611 എൽ.ഇ.ഡി ബൽബുകളാണ് വിതരണം ചെയ്യുന്നത്. ഒരു ഭവനത്തിന് 9 വാട്ടിന്റെ 3 ബൾബുകളാണ് വിതരണം ചെയ്യുന്നത്. 65 രൂപയാണ് സബ്‌സിഡി നിരക്കിലാണ് വൈദ്യുതി ബോർഡ് വിതരണം ചെയ്യുന്നത്. ഒന്നിച്ചോ അല്ലെങ്കിൽ തവണകളായിട്ടോ വൈദ്യുത ബില്ലിനൊപ്പം തുക അടക്കുന്നതിന് സാധിക്കും. ഇതിനൊപ്പം എല്ലാ അങ്കണവാടികൾക്കും 3 ബൾബുകൾ സൗജന്യമായി നൽകും. 8.50 ലക്ഷം രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്.

നഗരസഭ ചെയർമാൻ ടി.എം സക്കീർ ഹുസ്സൈൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മുൻ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ, കൗൺസിലർ ലത സുകുമാരൻ തുടങ്ങിയവർ സംബന്ധിച്ചു.