പെരുമ്പാവൂർ:ഒക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ലാഭവിഹിത വിതരണത്തിന്റെ ഉദ്ഘാടനം കുന്നത്തുനാട് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. എം രാമചന്ദ്രൻ വ്യാപാരി വ്യവസായി ഏകോപന സമിതി ഒക്കൽ യൂണിറ്റ് പ്രസിഡന്റ് ബൈജു ആലക്കാടന് നൽകി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് റ്റി. വി മോഹനൻ അദ്ധ്യക്ഷത വഹിച്ചു.ഒക്കൽ സഹകരണ നീതി ക്ലിനിക് ഡോക്ടറായ വേണു. ഐ, ഭരണ സമിതി അംഗങ്ങളായ കെ. ഡി ഷാജി, പി. ബി ഉണ്ണികൃഷ്ണൻ, റ്റി. പി ഷിബു, ജോളി സാബു, ലാലി സൈഗാൾ, സെക്രട്ടറി റ്റി. എസ് അഞ്ജു,വെസ് പ്രസിഡന്റ് കെ. പി ലാലു തുടങ്ങിയവർ പങ്കെടുത്തു.