പെരുമ്പാവൂർ: കർഷക സംയുക്ത സമരസമതി പെരുമ്പാവൂർ വില്ലേജ് ജംഗ്ഷനിൽ സംഘടിപ്പിച്ച കർഷക സായാഹ്ന ധർണ കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം വി.പി.ശശീന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം ഏരിയ ട്രഷറർ പി.കെ.സിദ്ദീക്ക് വടക്കൻ അദ്ധ്യക്ഷത വഹിച്ചു. ബി.മണി, അഡ്വ.സദാനന്ദൻ,പിഎ.അബ്ദുൽ മജീദ് തുടങ്ങിയവർ സംസാരിച്ചു.