കോലഞ്ചേരി: കോലഞ്ചേരി മെഡിക്കൽ കോളേജിൽ 83 പേർ കൊവിഡ് രോഗപ്രതിരോധ കുത്തിവെപ്പ് സ്വീകരിച്ചു. രാവിലെ 11.30ന് വാക്‌സിനേഷൻ പ്രവർത്തനങ്ങൾ തുടങ്ങി. ആദ്യഘട്ടത്തിൽ 100 ആരോഗ്യ പ്രവർത്തകർക്ക് വാക്‌സിൻ നൽകുന്നതിനാണ് സൗകര്യം ഒരുക്കിയത്. മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സോജൻ ഐപ്പ്, വാക്‌സിനേഷൻ നോഡൽ ഓഫീസർ ഡോ. അജിത് വേണുഗോപാലൻ, മെഡിക്കൽ കോളേജ് ഡീൻ ഡോ. ഡോ. ദിവാകർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. വി.പി സജീന്ദ്രൻ എം.എൽ.എ, പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പി.ടി വർഗീസ് എന്നിവർ വാക്‌സിനേഷൻ കേന്ദ്രം സന്ദർശിച്ചു.