പറവൂർ: സംസ്ഥാന സാക്ഷരതാ മിഷൻ നടത്തി വരുന്ന പത്താംതരം തുല്യത പഠനത്തിന്റെ മുനിസിപ്പൽതല ആദ്യ രജിസ്ട്രേഷൻ ഏറ്റുവാങ്ങി. പറവൂർ നഗരസഭയി നടന്ന ചടങ്ങിൽ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഏറ്റുവാങ്ങി. നോഡൽ പ്രേരക്ക് ഉഷാകുമാരി കെ.എസ്. അദ്ധ്യക്ഷത വഹിച്ചു. രജിസ്ട്രേഷൻ അടുത്ത മാസം 28 വരെ തുടരും. 17 വയസ് തികഞ്ഞ ഏഴാം ക്ലാസ് പാസായിട്ടുള്ളവർക്ക് പത്താംതരത്തിലും 22 വയസ് പൂർത്തിയായ പത്താം ക്ലാസ് പാസായിട്ടുള്ള ഏതൊരാൾക്കും ഹയർ സെക്കൻഡറി തുല്യത കോഴ്സിലും ചേരാം. എസ്.സി, എസ്.ടി വിഭാഗക്കാർക്ക് ഫീസ് ഇളവുണ്ട്. ഞായറാഴ്ച്ചകളിൽ പറവൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലാണ് ക്ലാസുകൾ.വിവരങ്ങൾക്ക്: 9744588260.