അങ്കമാലി: ആഴകം ഗവ.യു.പി.സ്‌കൂളിൽ പുതുതായി നിർമ്മിക്കുന്ന സ്‌കൂൾ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം റോജി എം. ജോൺ എം.എൽ.എ നിർവഹിച്ചു. ആധുനിക സൗകര്യങ്ങളോട് കൂടിയ മൂന്ന് ക്ലാസ് മുറികളാണ് പുതിയ കെട്ടിടത്തിൽ ഒരുക്കുന്നത്. പദ്ധതിയുടെ അടങ്കൽ തുക 50 ലക്ഷം രൂപയാണ്.2021-22 ലെ അദ്ധ്യയന വർഷം ആരംഭിക്കുമ്പോൾ പുതിയ ക്ലാസ് മുറികൾ സജ്ജമാകുമെന്നും എം.എൽ.എ അറിയിച്ചു.
മൂക്കന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പോൾ പി. ജോസ്ഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ്ജ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.ഒ. ജോർജ്ജ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈജോ ആന്റു, വാർഡ് മെമ്പർ ജയാ രാധാതക്യഷാണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ജെസ്റ്റി ദേവസ്സിക്കുട്ടി, കെ.വി.ബിബീഷ്, എൻ.ഒ.കുരിയച്ചൻ, പഞ്ചായത്ത് മുൻ പ്രസിഡൻറ് ടി.എം. വർഗ്ഗീസ്, കോൺഗ്രസ്(ഐ) മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ. തരിയൻ, ഹെഡ്മിസ്ട്രസ് പി.ടി ഷീല, ബ്ലോക്ക് പ്രോഗ്രാം ഓഫീസർ സുനിൽ, അഡ്വ. ലിയൊ സെബാസ്റ്റ്യൻ,എന്നിവർ പ്രസംഗിച്ചു.