പറവൂർ: ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെ.എസ്.ഇ.ബി ചേന്ദമംഗലം സബ് ഡിവിഷൻ നടത്തിയ എൽ.ഇ.ഡി ബൾബ് വിതരണം ജില്ലാ പഞ്ചായത്ത് അംഗം എ.എസ്. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. അങ്കണവാടി അദ്ധ്യാപിക സീന ആദ്യ ബൾബ് ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ലീന വിശ്വൻ, ശ്രീദേവി സുരേഷ്, മനോജ് കുമാർ, അസി എക്‌സി. എൻജിനീയർ എം.കെ. അർച്ചന, അസി. എൻജിനീയർ സുനിഷ കുമാരി, സബ് എൻജിനീയർ എം.എ. ശിവൻ എന്നിവർ പങ്കെടുത്തു.