പറവൂർ: ഡൽഹിയിൽ സമരം നടത്തി വരുന്ന കർഷകർക്ക് പിൻതുണ പ്രഖ്യാപിച്ചും കരിനിയമങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടും അഖിലേന്ത്യാ കിസാൻ സഭ വടക്കേക്കര കമ്മിറ്റി തുരുത്തിപ്പുറത്ത് സായാഹ്ന ധർണ നടത്തി. കിസാൻ സഭ ജില്ലാ കമ്മറ്റിയംഗം കെ.എ.സുധി ഉദ്ഘാടനം ചെയ്തു. സി.പി.ഐ ലോക്കൽ സെക്രട്ടറി വർഗ്ഗീസ് മാണിയാറ അദ്ധ്യക്ഷത വഹിച്ചു. ജോഷി വാഴേപറമ്പിൽ, എൻ.സി. ഹോച്ച്മിൻ, വി.വി. സ്വാമിനാഥൻ, എൻ.വി. ശിവൻ തുടങ്ങിയവർ സംസാരിച്ചു.