പറവൂർ: പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി വടക്കേക്കര പഞ്ചായത്തും മൂത്തകുന്നം സി.എച്ച്.സിയും സംയുക്തമായി സംഘടിപ്പിച്ച രോഗി ബന്ധുസംഗമം വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബീന രത്നൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ്, പഞ്ചായത്തംഗങ്ങളായ സുമ ശ്രീനിവാസൻ, മായാദേവി, ഡോ. ശോഭ, കെ.ആർ. ലിജിമോൾ, ലത എന്നിവർ സംസാരിച്ചു.