പറവൂർ: പ്രവാസി പെൻഷൻ വർദ്ധിപ്പിച്ച കേരള സർക്കാരിന് അഭിനന്ദനങ്ങളുമായി കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ പ്രകടനവും പൊതുസമ്മേളനവും നടന്നു. പ്രവാസിസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ വൈസ് പ്രസിഡന്റ് ഡി. വത്സൻ അദ്ധ്യക്ഷത വഹിച്ചു. വി. വിചിത്രൻ, കെ.കെ. അശോകൻ, വി.എ. റഹിം തുടങ്ങിയവർ സംസാരിച്ചു.