
തലയോലപ്പറമ്പ്: എസ്.എൻ.ഡി.പി.യോഗം കെ.ആർ. നാരായണൻ സ്മാരക തലയോലപ്പറമ്പ് യൂണിയന്റെ 18-ാമതു പ്രീമാര്യേജ് കൗൺസലിംഗ് കോഴ്‌സ് യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ഇ.ഡി. പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ കെ.എസ്. അജീഷ് കുമാർ, യു.എസ്. പ്രസന്നൻ, വി.കെ.രഘുവരൻ, സലിജ കൃഷ്ണകുമാർ, ആശാ അനീഷ്, ഓമന രാമകൃഷ്ണൻ, വത്സ മോഹനൻ , രാജി ദേവരാജൻ തുടങ്ങിയവർ പ്രസംഗിച്ചു. വനിതാസംഘം യൂണിയൻ പ്രസിഡന്റ് ജയ അനിൽ സ്വാഗതവും സെക്രട്ടറി ധന്യപുരുഷോത്തമൻ നന്ദിയും പറഞ്ഞു.