north-paravur-congress
പറവൂരിൽ കർഷർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നടന്ന ഐക്യദാർഢ്യ സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു

പറവൂർ: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പറവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേത്യത്വത്തിൽ കർഷബിൽ ഭേദഗതിക്കെതിരെ സമരമുഖത്തുള്ള കർഷർക്ക് ഐക്യദാർഢ്യം അർപ്പിച്ച് നടന്ന ഐക്യദാർഢ്യ സദസ് കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി.ധനപാലൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അനു വട്ടത്തറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ജെ. രാജു, നഗരസഭാ ചെയർമാൻ വി.എ. പ്രഭാവതി, കെ.എ. അഗസ്റ്റിൻ, ഡി. രാജ് കുമാർ, രമേഷ്.ഡി. കുറുപ്പ്, ബീന ശശിധരൻ, സജി നമ്പിയത്ത്, ഡെന്നീ തോമസ്, പൗലോസ് വടക്കുംചേരി തുടങ്ങിയവർ സംസാരിച്ചു.