കുറുപ്പംപടി: മുടക്കുഴ പഞ്ചായത്തിലെ തുരുത്തി വടേക്കുളം പാടശേഖരത്തിൽ കൈ കൊണ്ട് പ്രവൃത്തിക്കാവുന്ന കൊയ്ത്ത് യന്ത്രം ഉപയോഗിച്ച് കൊയ്ത്തുത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ഷൈമി വർഗീസ്, കെ. അജിത്കുമാർ, അഡ്വ. ആർ. രഞ്ജിത്ത്, കൃഷി ഓഫീസർ ഹാജിറ ബീവി, കെ.കെ. വർഗീസ്, റ്റി.കെ. രാജപ്പൻ, വേണു നമ്പൂതിരി എന്നിവർ പ്രസംഗിച്ചു.