പെരുമ്പാവൂർ: 892-ാം നമ്പർ പുല്ലുവഴി എസ്.എൻ.ഡി.പി ശാഖാ ഭാരവാഹികളായി ശിവരാജൻ മാസ്റ്റർ ( പ്രസിഡന്റ്), പി.കെ.നാരായണൻ (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: പി.കെ. ശിവൻ (വൈ.പ്രസിഡന്റ്), കെ. എ. ദിവാകരൻ (യൂണിയൻ കമ്മിറ്റി അംഗം). ശാഖാ കമ്മിറ്റി അംഗങ്ങളായി പി. എൻ രമേഷൻ, കെ.കെ. ശശീന്ദ്രൻ, കെ.സുരേന്ദ്രൻ, പി.ടി. രഞ്ജിത്, റ്റി.കെ. അനീഷ്, കെ.കെ.മോഹനൻ, കെ.ജി. രഞ്ജിത് എന്നിവരെയും ശാഖാപഞ്ചായത്തിലേക്ക് കെ. എം. ഗോപാലകൃഷ്ണൻ, സി.കെ.സുരേഷ്, കെ.രാജു എന്നിവരെയും തിരഞ്ഞെടുത്തു.