കൊച്ചി: ആത്മമിത്രം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ പാലിയേറ്റീവ് കെയർ ദിനമാചരിച്ചു. ആത്മമിത്രം പാലിയേറ്റീവ് കെയർ സെന്ററിൽ നടന്ന സമ്മേളനം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രമണി അജയൻ ഉദ്ഘാടനം ചെയ്തു. ആത്മമിത്രം പ്രസിഡന്റ് മാത്യു എം.എക്‌സ് അദ്ധ്യക്ഷത വഹിച്ചു. മെമ്പർ പ്രസീത ബാബു, ആൻസൺ, ജയൻ, അലക്‌സ്, അബ്ദുൽ ഖാദർ, സനിത, രമേഷ് എന്നിവർ സംസാരിച്ചു.