കോലഞ്ചേരി: ദേശീയ വിദ്യാഭ്യാസനയം തള്ളിക്കളയുക എന്ന മുദ്റാവാക്യമുയർത്തി കെ.എസ്.ടി.എ ഉപജില്ലാ കമ്മി​റ്റി കോലഞ്ചേരിയിൽ പ്രതിരോധസംഗമം സംഘടിപ്പിച്ചു. കെ.എസ്‌.കെ.ടി.യു സംസ്ഥാന കമ്മി​റ്റിഅംഗം സി.കെ. വർഗീസ് ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന കമ്മി​റ്റിഅംഗം അജി നാരായണൻ വിഷയാവതരണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ഡാൽമിയ തങ്കപ്പൻ, ജില്ലാ എക്‌സി.അംഗം ടി.പി. പത്രോസ്, ടി. രമാഭായി, അനിൽ ടി.ജോൺ, പി.ജി. ശ്യാമളവർണൻ, കെ.എം. മേരി, എം. അജയകുമാർ എന്നിവർ സംസാരിച്ചു.