അങ്കമാലി: കൂടുതൽ സ്വകാര്യബസുകൾ നീണ്ട ഇടവേളയ്ക്കു ശേഷം സർവീസ് ആരംഭിച്ചതിനെത്തുടർന്ന് ബസ്റ്റോപ്പുകളും പരിസരങ്ങളും കയ്യേറിയുള്ള അനധികൃത പാർക്കിംഗ് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്ന് അങ്കമാലി കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു.പ്രസിഡന്റ് ഏ. പി.ജിബിയോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി കെ.ബി.സുനീർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കാഞ്ഞൂർ ഡിവിഷൻ അംഗം ആൻസി ജിജോയ്ക്കും കറുകുറ്റി ഗ്രാമപഞ്ചായത്ത് അംഗം ജോസ്‌പോളിനും സ്വീകരണം നൽകി.സെക്രട്ടറി ബി. ഒ. ഡേവിസ്, ജോളി തോമസ്,നെൽസൺ മാത്യു,നവീൻ ജോണ് എന്നിവർ സംസാരിച്ചു. കൊറോണ പ്രതിസന്ധി തീരും വരെ റോഡ് നികുതി പൂർണമായും ഒഴിവാക്കുക, വിദ്യാർത്ഥികളുടെ ടിക്കറ്റ് നിരക്കിൽ മാറ്റം വരുത്തുക, ഡീസലിന് സബ്‌സിഡി നൽകുക എന്നീ ആവശ്യങ്ങൾ സർക്കാർ അനുഭാവപൂർവം പരിഗണിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി ജിബി .ഏ.പി.( പ്രസിഡന്റ്) ,ജോജി കെ. വി .(വൈസ് പ്രസിഡന്റ്), ഡേവിസ് .ബി.ഒ. (സെക്രട്ടറി) , നവീൻ ജോൺ (ജോയിന്റ് സെക്രട്ടറി), ടി .എസ്. സിജുകുമാർ ഖജാൻജി ) എന്നിവരെ തിരഞ്ഞെടുത്തു..