കൊച്ചി: ഇടപ്പള്ളി കൂനംതൈ പുതുപ്പള്ളിപ്രം എസ്. എൻ. ഡി .പി. യോഗം ശാഖ നമ്പർ 219 ശ്രീ സുബ്രമഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് 20 ന് കൊടിയേറി 24 ന് സമാപിക്കും . ബുധനാഴ്ച്ച വൈകീട്ട് 7.30 നും 8 നും മദ്ധ്യേ ക്ഷേത്രം തന്ത്രി പുരുഷൻ തന്ത്രികളുടെ മുഖ്യകാർമികത്വത്തിൽ കൊടിയേറ്റ് നടക്കും . എല്ലാ ദിവസവും വിശേഷാൽ പൂജകൾക്കുശേഷം കാഴ്ചശീവേലി ഉണ്ടായിരിക്കും . 24 ന് വൈകീട്ട് വെള്ളിക്കുടത്തിൽ കാണിക്ക സമർപ്പണം നടക്കും. രാത്രി 8 ന് നടക്കുന്ന ആറാട്ടോടെ സമാപനം. കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും ചടങ്ങുകൾ നടക്കുകയെന്ന് അഡ്മിനിസ്‌ട്രേറ്റർ കെ പി. ശിവദാസ് അറിയിച്ചു.