തിരുവനന്തപുരം: ടെലിഫിലിം ആൻഡ് മോഷൻ പിക്ചർ മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് 21ന് രാവിലെ 10.30 ന് എറണാകുളം ഗവ.ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടക്കും.
ഈ മേഖലകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എറണാകുളം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ള തൊഴിലാളി /തൊഴിലുടമ പ്രതിനിധികൾക്ക് പങ്കെടുക്കാം.