ഇലഞ്ഞി: ഇലഞ്ഞി ഗ്രാമപഞ്ചായത്ത് പെരുമ്പടവം പാടശേഖര സമിതിയുടെ കൊയ്ത്തുത്സവം നടന്നു.അറുപത് ഏക്കറിന് മുകളിൽ വരുന്ന പ്രദേശത്തെ ഏറ്റവും വലിയ പടശേഖരമാണ് , 39 കർഷകരാണ് കൃഷി ചെയ്തത്.പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിൽ നിന്നും ലഭ്യമാക്കിയ കൊയ്ത്തു യന്ത്രം ഉപയോഗിച്ച് കൊയ്ത്ത് നടത്തി.പെരുമ്പടവം പടശേഖര സമിതി പ്രസിഡന്റ് തൊമ്മൻ ജോസഫിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇലഞ്ഞി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോയി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി ഗ്രാമപഞ്ചായത്ത് 11-ാം വാർഡ് മെമ്പർ സന്തോഷ് കോരപ്പിള്ള മുഖ്യ പ്രഭാഷണം നടത്തി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽസി ടോമി, ഇലഞ്ഞി ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മാജി സന്തോഷ്, സുജിത സദൻ, അസിസ്റ്റന്റ് കൃഷിി ഓഫീസർ സജുകുമാർ , പെരുമ്പടവം പടശേഖര സമിതി സെക്രട്ടറി പ്രിൻസ് ജോയി എന്നിവർ സംസാരിച്ചു.