നെടുമ്പാശേരി: ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രത്തിൽ കൊവിഡ് വാക്‌സിനേഷൻ ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്തു. അൻവർസാദത്ത് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ചെങ്ങമനാട് സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ.പി.ടി. എലിസബത്തിനാണ് ആദ്യകുത്തിവെപ്പ് നൽകിയത്. ആദ്യഘട്ടം ഇവിടെ 100 ആരോഗ്യപ്രവർത്തകർക്കാണ് വാക്‌സിനേഷൻ നൽകുന്നത്. രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയാണ് സമയം. രജിസ്റ്റർ ചെയ്ത ആളിന് എവിടെയാണ് വാക്‌സിൻ എടുക്കാൻ എത്തേണ്ടതെന്ന് എസ്.എം.എസ് ലഭിക്കും. വാക്‌സിൻ നൽകാൻ ഒരാൾക്ക് നാലു മിനിറ്റ് മുതൽ അഞ്ചു മിനിറ്റ് വരെയാണ് സമയം വേണം. വാക്‌സിൻ കഴിഞ്ഞാൽ 30 മിനിറ്റ് നിർബന്ധമായും നിരീക്ഷണത്തിലിരിക്കണം. അതിനായി കുത്തിവെപ്പ് കേന്ദ്രത്തിൽ വെബ്കാസ്റ്റിങ്ങും ഏർപ്പെടുത്തിയിട്ടുണ്ട്.
പ്രതിരോധ കുത്തിവെപ്പ് ഉദ്ഘടനത്തിന്റെ മുന്നോടിയായി ഇന്നലെ രാവിലെ 10.30ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫ്രൻസിലൂടെ സന്ദേശം നൽകി. പാറക്കടവ് ബ്‌ളോക് പഞ്ചായത്ത് പ്രസിഡൻറ് ടി.വി. പ്രദീഷ്, അങ്കമാലി താലൂക്കാശുപത്രി സൂപ്രണ്ട് ഡോ. നസീമ നജീബ്, പ്രിൻസിപ്പൽ എസ്.ഐ. ആർ. രഗീഷ്‌കുമാർ, ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബമുഹമ്മദലി, വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം തുടങ്ങിയവർ സംബന്ധിച്ചു.