നെടുമ്പാശേരി: കർണാടകയിലെ മണ്ഡ്യ മലവള്ളിയിൽ വാഹനാപകടത്തിൽ മരിച്ച നോർത്ത് കുത്തിയതോട് മണാത്ര മണവാളൻ വീട്ടിൽ ബാബുവിന്റെ മകൻ ഷിബിന്റെ ( 23 ) മൃതദേഹം നാട്ടിലത്തെിച്ചു. ഡിസൈൻ എൻജിനീയറായ ഷിബിൻ സഞ്ചരിച്ചിരുന്ന കാറിന് പിന്നിൽ വ്യാഴാഴ്ച ഉച്ചയോടെ ട്രക്കർ ഇടിക്കുകയായിരുന്നു. അവശനിലയിൽ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച ഷിബിൻ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 11ന് നോർത്ത് കുത്തിയതോട് സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കും. മാതാവ്: ഞാറക്കൽ എളങ്കുന്നപ്പുഴ കുടുംബാംഗം ടെസി.