കാലടി: കാലടി ടൗണിൽ വച്ച് മറ്റൂർ സ്വദേശി അമോസിനെ കഴിഞ്ഞരാത്രി കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റുചെയ്തു. ചൊവ്വര കൊണ്ടോട്ടി അറേലിപ്പറമ്പിൽ അഫ്‌സൽ (27), കൊണ്ടോട്ടി വെളുത്തേടത്ത് ഇജാസ് (24), ശ്രീഭൂതപുരം എമ്പലശേരി വൈശാഖ് (27), കൊണ്ടോട്ടി പടിയമുന്നിൽ അൻസിൽ (27) എന്നിവരെ കാലടി പൊലീസ് അറസ്റ്റുചെയ്തു. വായ്പയെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെതെന്ന് പൊലീസ് പറഞ്ഞു.
എസ്.എച്ച്.ഒ.എം.ബി. ലത്തിഫ്, എസ്.ഐ സ്റ്റെപ്റ്റോ ജോൺ, ടി.എൽ. ഡേവീസ്, ടി.എ. ദേവസി, പി.വി. ജോയി, അബ്ദുൾ സത്താർ, സാജു.കെ.സി, എൻ.പി. അനിൽകുമാർ, നൗഫൽ .കെ.എം, മനോജ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്, പ്രതികളെ റിമാൻഡുചെയ്തു.