കളമശേരി: കുഴിക്കാട്ടുകടവ് ഭഗവതീ ക്ഷേത്രത്തിൽ മകര ചൊവ്വ പൊങ്കാല മഹോത്സവം ജനുവരി 19 നടക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ കെ.എൻ. പുരുഷന്റെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത്. വൈകീട്ട് 5ന് നടതുറപ്പ്. 5.30ന് പൊങ്കാല അടുപ്പിൽ അഗ്നിപകരും. പൊങ്കാല സമർപ്പണം ,വിശേഷാൽ പൂജ ,ദീപാരാധന, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.