ഏലൂർ: ഫാക്ട് ടൗൺഷിപ്പിൽ ഒ.ഡി. ക്വാർട്ടേഴ്സ് 57ൽ താമസിക്കുന്ന ബാബുവിന് വീൽചെയർ നൽകി. ആറു വർഷം മുമ്പ് ചേരാനല്ലൂർ സിഗ്നൽ ജംഗ്‌ഷനിൽ വച്ച് വാഹന അപകടത്തിൽ തലക്ക്ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഓർമ ശക്തി നഷ്ടപ്പെട്ടിരുന്നു . ഭിന്നശേഷിക്കാരുടെ കൈ പിടിച്ചുയർത്താനായി പ്രവർത്തിക്കുന്ന സംഘടനയായ സക്ഷമയാണ് വീൽ ചെയർനൽകിയത്. സക്ഷമയുടെ സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.കൃഷ്ണകുമാർ, സംഘടനാ സെക്രട്ടറി പി.സുഭാഷ്, ജില്ലാ സെക്രട്ടറി പ്രദീപ്, ബി.ജെ.പി മുനിസിപ്പൽ അദ്ധ്യക്ഷൻ വി.വി.പ്രകാശൻ, ബൂത്ത് പ്രസിഡന്റ് രാകേഷ് , കൗൺസിലർമാരായ ഭായ് ഗോപി , എസ്.ഷാജി എന്നിവർ പങ്കെടുത്തു.