ഏലൂർ: കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷന്റെ നിവേദനം ജില്ലാ ട്രഷറർ ഡൊമിനിക് പയ്യപ്പിള്ളി നഗരസഭാ ചെയർമാൻ എം ഡി.സുജിലിന് കൈമാറി. വരുന്ന പദ്ധതി വർഷത്തിൽ ഭിന്നശേഷിക്കാർക്കു വേണ്ടി ഏറ്റെടുക്കേണ്ട പ്രൊജക്റ്റുകളുടെ നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനമാണ് കൈമാറിയത്. ഉപാദ്ധ്യക്ഷ ലീലാ ബാബു , സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ടി.എം.ഷെനിൻ, പി.എ.ഷെരീഫ്, പി.ബി.രാജേഷ് എന്നിവരും സന്നിഹിതരായിരുന്നു.