ആലുവ: ആലുവ നഗരസഭ തുടർ വിദ്യാഭ്യാസ പരിപാടി നഗരസഭ ചെയർമാൻ എം.ഒ. ജോൺ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൺ ജെബി മേത്തർ, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഫാസിൽ ഹുസൈൻ, കൗൺസിലർ ശ്രീലത രാധാകൃഷ്ണൻ, സാക്ഷരത ആലുവ കോർഡിനേറ്റർമാരായ സ്‌നേഹലത, അജിത എന്നിവർ സംസാരിച്ചു.