dyfi
ചൂർണിക്കര പഞ്ചായത്ത് 16 -ാം വാർഡ് മുതിരപ്പാടം ജുമാ മസ്ജിദ് കനാൽ ബണ്ട് റോഡ് ശുചീകരണം വാർഡ് മെമ്പർ ലീന ജയൻ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ചൂർണിക്കര പഞ്ചായത്ത് 16 -ാം വാർഡിലെ മുതിരപ്പാടം ജുമാ മസ്ജിദ് കനാൽ ബണ്ട് റോഡ് ഡി. വൈ. എഫ്.ഐ കമ്പനിപ്പടി യൂണിറ്റിന്റെ നേതൃത്ത്വത്തിൽ ശുചീകരിച്ചു. വാർഡ് മെമ്പർ ലീന ജയൻ ഉദ്ഘാടനം ചെയ്തു. കെ.ജെ. ത്വൽഹത്ത്, കെ.എസ്. അനിൽകുമാർ, കെ.എം. അഫ്‌സൽ, അനന്ദു, റാഷിഫ്, ബിനു രാധാകൃഷ്ണൻ, വിനു,
ശ്രീജിത്ത്, സഫ്തർ, അമൽ എന്നിവർ നേതൃത്വം നൽകി.