കൊച്ചി: കേന്ദ്രസർക്കാർ പദ്ധതികൾ ജനങ്ങളിലെത്തിക്കാൻ മഹിളാമോർച്ച സംസ്ഥാന, ജില്ലാ നേതാക്കൾ എറണാകുളം ജില്ലയിൽ നടത്തുന്ന പര്യടനം ആരംഭിച്ചു. അങ്കമാലിയിൽ സംസ്ഥാന ജനറൽ സെക്രട്ടറി പത്മജ എസ് മേനോൻ പര്യടനം ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറി സ്‌മിത മേനോൻ, ജില്ലാ പ്രസിഡന്റ് രമദേവി തോട്ടുങ്ങൽ, ജനറൽ സെക്രട്ടറി ലേഖ നായക്, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ബിജു പുരുഷോത്തമൻ, മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് അഞ്ചു രതീഷ്, ജനറൽ സെക്രട്ടറി സൗമ്യ എസ്. മേനോൻ എന്നിവർ പങ്കെടുത്തു.