ആലുവ: കനത്ത ഇടിമിന്നലേറ്റ് പടിഞ്ഞാറെ കടുങ്ങല്ലൂർ പടലായ്ക്കൽ കയനിക്കുളം സുപ്രന്റെ വീട്ടിലെ രണ്ട് പശുക്കൾ ചത്തു. തൊഴുത്തിൽ കെട്ടിയിരുന്ന കറവയുള്ള മൂന്ന് പശുക്കളിൽ രണ്ടെണ്ണത്തിനാണ് ഇടിമിന്നലേറ്റത്.
ശനിയാഴ്ച്ച രാത്രിയും ഇന്നലെ പുലർച്ചെയുമായുണ്ടായ ഇടിമിന്നലാണ് ദുരിതമായത്. സുപ്രന്റെ ജീവിത മാർഗമാണ് ഇതോടെ ഇല്ലാതായത്. ഇൻഷ്വറൻസും ഇല്ലാത്തതിന്റെ വിഷമത്തിലാണ് സുപ്രൻ. ഗ്രാമപഞ്ചാത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗം രാമചന്ദ്രൻ, വാർഡ് മെമ്പർ ഓമന ശിവശകരൻ എന്നിവർ സുപ്രന്റെ വീട്ടിലെത്തി സർക്കാർ സഹായത്തിനായി ശ്രമിക്കുമെന്നറിയിച്ചു.