നെടുമ്പാശേരി: സ്വന്തമായി വീടില്ലാത്ത പെൺമക്കൾ മാത്രമുള്ള വിധവകൾക്ക് മുൻഗണന നൽകി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ കമ്മിറ്റി പ്രഖ്യാപിച്ച 'ഭവനം സ്വാന്തനം പദ്ധതി'യിലെ ആദ്യ വീടിന് നെടുമ്പാശേരി മേയ്ക്കാട് യൂണിറ്റിൽ സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീൻ ശിലാസ്ഥാപനം നിർവഹിച്ചു.ജില്ലയിലെ 13 മേഖലകളിലെയും അർഹതപ്പെട്ട ഒരാൾക്ക് വീട് നിർമ്മിക്കുന്ന പദ്ധതിയാണിത്. നെടുമ്പാശേരി ജനസേവ ബോയ്‌സ് ഹോം സൗജന്യമായി നൽകിയ സ്ഥലത്താണ് കളമശ്ശേരി സ്വദേശിനിയായ ജൂലി ജോഷിക്ക് വീട് നിർമ്മിക്കുന്നത്. 450 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിക്കുന്ന വീട് മൂന്ന് മാസത്തിനകം പൂർത്തീകരിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര, സംസ്ഥാന സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ പ്രസിഡന്റ് പി.സി. ജേക്കബ്, വനിതാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഷീനജ പ്രദീഷ്, വനിതാ വിംഗ് ജില്ലാ പ്രസിഡന്റ് സുബൈദ നാസർ, എ.ജെ. റിയാസ്, ടി.ബി. നാസർ, സി.പി. തരിയൻ, ജോജി പീറ്റർ, അബ്ദുൽ റസാഖ്, ജിമ്മി ചക്ക്യത്ത്, സിനിജ റോയ്, സുനിത വിനോദ്, കെ.ബി. സജി, ഷാജു സെബാസ്റ്റ്യൻ, കെ.എസ്. നിഷാദ് എന്നിവർ പ്രസംഗിച്ചു.