കൊച്ചി: സ്റ്റേറ്റ് അസോസിയേഷൻ ഒഫ് പ്രൈവറ്റ് സെക്യൂരിറ്റി ഇൻഡസ്ട്രി (സാപ്‌സി )യുടെ സംസ്ഥാന വാർഷിക പൊതുയോഗം അസിസ്റ്റന്റ് കമ്മിഷണർ അജയകുമാർ ഉദ്ഘാടനം ചെയ്തു. സ്വകാര്യ സുരക്ഷാമേഖലയിൽ 25 വർഷം പൂർത്തിയാക്കിയ പൗലോസ് കോര, റെജി മാത്യു, മാത്യു വി.വി, ഭാസ്‌കരൻ അളകാപുരി എന്നിവരെയും പ്ലസ് ടുവിന് മുഴുവൻ വിഷയങ്ങളിലും എ. പ്ലസ് നേടിയ ശ്രേയ റെജി, ജിനുമോൾ രാജ് എന്നിവരെയും ആദരിച്ചു. സംസ്ഥാന പ്രസിഡന്റ് മുരളീധരക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. മുൻ എസ്.പി. ചാക്കോ പി.വി മുഖ്യപ്രഭാഷണം നടത്തി. ഷാജി ഇടപ്പള്ളി, ജി.പി. ശിവൻ, സുരേഷ് ജോർജ്, സാപ്‌സി ജനറൽ സെക്രട്ടറി ഹബീബ് റഹ്മാൻ, ട്രഷറർ റെജി മാത്യു, ചെയർമാൻ ബൽറാം ജി. മേനോൻ, രക്ഷാധികാരി ശിവൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.