കൊച്ചി: റോഡ് ശൃംഖല നടപ്പാക്കുമെന്ന് ബഡ്‌ജറ്റിൽ പ്രഖ്യാപിച്ചത് സ്വഗതാർഹമാണങ്കിലും തമ്മനം പുല്ലേപ്പടി റോഡിനും അറ്റ്‌ലാന്റിസ്, വാത്തുരുത്തി മേല്പാലങ്ങൾക്കും ഇടംകിട്ടാത്തതിൽ റസിഡന്റസ് അസോസിയേഷൻ കോ ഓർഡിനേഷൻ കൗൺസിൽ (റാക്കോ ) ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിന്റെ പ്രധാന പങ്ക് നൽകുന്ന കൊച്ചിയുടെ വികസനത്തിന് കൂടുതൽ തുക അനുവദിക്കണമെന്നും റാക്കോ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് കുമ്പളം രവിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് പി.ആർ. പത്മനാഭൻ നായർ, ജനറൽ സെക്രട്ടറി കുരുവിള മാത്യൂസ്, ജില്ലാ ജനറൽ സെക്രട്ടറി ഏലൂർ ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു.