കൊച്ചി: മാർത്തോമസഭ കോട്ടയം കൊച്ചി ഭദ്രാസന കൺവൻഷന്റെ സമാപനത്തിൽ കുന്നംകുളം മലബാർ ഭദ്രാസനാധിപൻ ഡോ തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ മുഖ്യസന്ദേശം നൽകി. ഭദ്രാസനാധിപൻ ഡോ. എബ്രഹാം പൗലോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷത വഹിച്ചു. ഫാ. സി.എ. വർഗീസ്, ഭദ്രാസന സെക്രട്ടറി ടി.എസ്. ഫിലിപ്പ്, ബിഷപ്പ് സെക്രട്ടറി ജോസഫ് ജോണി, ഭദ്രാസന ട്രഷറർ എ.എം. മാണി, പാലാരിവട്ടം ഇടവക വികാരി ഡോ. സാബു ഫിലിപ്പ്, കൗൺസിൽ അംഗം കുരുവിള മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു.