കാലടി: പുല്ലുവഴി സ്‌നേഹ ജ്യോതി ശിശുഭവൻ, പാറപ്പുറം സ്‌നേഹ ജ്യോതി ബോയ്‌സ് ഹോം, പാറപ്പുറം ദൈവദാൻ, കൂവപ്പടി അഭയ ഭവൻ, ചൊവ്വര മാതൃഛായ ബാലഭവൻ, ശ്രീമൂലനഗരം കരുണ ഭവൻ, എടക്കുന്ന് ശിശുഭവൻ എന്നീ സ്ഥാപനങ്ങൾക്ക് ആദിശങ്കര എൻജിനിയറിംഗ്‌ കോളേജ് സഹായങ്ങൾ നൽകി.

7 ലക്ഷത്തോളം രൂപ വിലവരുന്ന പുതപ്പുകൾ, കമ്പിളി വസ്ത്രങ്ങൾ, ഷൂസുകൾ, ചെരുപ്പുകൾ, കുട്ടിയുടുപ്പുകൾ, ഡയപ്പർ, ഫീഡിങ്ങ് ബോട്ടിലുകൾ, സോപ്പുകൾ തുടങ്ങിയയാണ് കൈമാറിയത്.

മാനേജ്‌മെന്റ്, ജീവനക്കാർ, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ, നാഷ്ണൽ സർവ്വീസ് സ്‌കീം തുടങ്ങിയവരുടെ സഹകരണത്തോടെയാണ് ഇവ സമാഹരിച്ചത്. ആദിശങ്കര മാനേജിംഗ് ട്രസ്റ്റി കെ. ആനന്ദ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ പ്രൊഫ. സി.പി ജയശങ്കർ, പ്രിൻസിപ്പൽ ഡോ.വി സുരേഷ് കുമാർ, ഡീൻ പ്രൊഫ. കെ. കെ .എൽദോസ്, എൻ .എസ് .എസ് .പ്രോഗ്രാം ഓഫീസർ പ്രൊഫ: സിജോ ജോർജ്, വിദ്യാർത്ഥികൾ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി.