
തൃക്കാക്കര : കാർഷിക അഭിവൃത്തി കോർപ്പറേറ്റുകളിലുടെ എന്നതാണ് കേന്ദ്ര സർക്കാർ നയമെന്ന് സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം ബാബു പോൾ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ സംഘർഷ് കോഡിനേഷൻ സമിതിയുടെ കാക്കനാട് നടക്കുന്ന കർഷകസമരം 27-ാം ദിവസം ഉത്‌ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു അദ്ദേഹം.കർഷകരും, തൊഴിലാളികളും രാജ്യത്ത് നടത്തുന്ന സമരങ്ങൾ കണ്ടില്ലെന്ന് നടിക്കാൻ ഒരു ഭരണാധികാരിക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു
കേരള കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം വി.ജി.സുധി കുമാർ അധ്യക്ഷത വഹിച്ചു. -എം.സി.സുരേന്ദ്രൻ (കേരള കർഷകസംഘം ജില്ല സെക്രട്ടറി), കെ.എം.ദിനകരൻ (അഖിലേന്ത്യാ കിസാൻ സഭ ജില്ല സെക്രട്ടറി), എ.പി.ഷാജി, എം.എബ്രഹാം, എസ്.വിജയൻ, എ.ജെ.ഇഗ്‌നേഷ്യസ്, ഡോ.രമാകാന്തൻ,എം.ഷെറീഫ്, ടി.എ.സുഗതൻ, എൻ.ജയദേവൻ എന്നിവർ സംസാരിച്ചു. സമരം ഇന്നും തുടരും.