കാലടി: പഞ്ചായത്തിലെ മുഖ്യ ജലസ്രോതസായ മാണിക്കമംഗലം ചിറയിൽ സാമൂഹ്യവിരുദ്ധർ കക്കൂസ് മാലിന്യം തള്ളുന്നു. അഞ്ഞൂറിലധികം കുടുംബങ്ങളുടെ ഏക ജലസ്രോതസാണ് ഈ ചിറയിലെ വെള്ളം. മാലിന്യം തള്ളിയവരെ പിടികൂടി നിയമപരമായി ശിക്ഷിക്കമെന്നാവശ്യപ്പെട്ട് വാർഡ് സെക്രട്ടറി വി.എസ്. മുരളി കാലടി പൊലീസിൽ പരാതി നൽകി .