prasident

ചോറ്റാനിക്കര: ഫ്ലാറ്റുകളിലെ ടാങ്കുകൾ പൊട്ടി മലിനജലം പുറത്തേക്ക് ഒഴുകുന്നതായി പരാതി. ചോറ്റാനിക്കരയിലെ മൂന്ന് പ്രമുഖ ഫ്ളാറ്റുകളിൽ നിന്നാണ് മലിനജലം പുറത്തേയ്ക്ക് ഒഴുകുന്നത്. ഇതോടെ ദുരിതത്തിലായ 200ലധികം കുടുംബങ്ങൾ ദൃശ്യങ്ങൾ സഹിതം പഞ്ചായത്തിൽ പരാതി നൽകുകയായിരുന്നു. വിഷയത്തിൽ ഇടപെട്ട പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രാജേഷ് അടിയന്തിരമായി പ്രശ്നം പരിഹരിക്കണമെന്ന് ഫ്ലാറ്റ് ഉടമകൾക്ക് നിർദേശം നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തും ആരോഗ്യ വകുപ്പും ഫ്ളാറ്റുകൾ സന്ദർശിച്ചു.ഫ്ലാറ്റുടമകൾക്കും വാടകക്കാരായ താമസക്കാർക്കും നോട്ടീസ് ഉടൻ നൽകും. നാലാം വാർഡ് മെമ്പർ പ്രകാശൻ ശ്രീധരൻ, ഹെൽത്ത് ഇൻസ്പെക്ടർ സ്റ്റാലിൻ, പുഷ്പകുമാർ എന്നിവർ ചേർന്നാണ് ഫ്ലാറ്റുകൾ സന്ദർശിച്ചത്.