കാലടി: ചൊവ്വര ജനരഞ്ജിനി വായനശാലയുടെ ആഭിമുഖ്യത്തിൽ കാർഷിക ബില്ലിനെതിരെ പോരാടുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമ്മേളനവും, ഇക്കൊല്ലത്തെ ലൈബ്രറി ഗ്രാന്റ് തുക കൊണ്ടു വായനശാല വാങ്ങിയ പുസ്തകങ്ങളുടെ പ്രദർശനവും നടന്നു. ആലുവ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നീലീശ്വരം ഉദ്ഘാടനം ചെയ്തു.ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൽ പങ്കെടുക്കുന്ന വായനശാല പ്രസിഡന്റ് കബീർ മേത്തർക്ക് ചടങ്ങിൽ പുസ്തകം നൽകി യാത്രയയപ്പും നൽകി. വായനശാല പ്രസിഡന്റ് കബീർ മേത്തർ അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് വാർഡംഗം കെ.പി.സുകുമാരൻ, വായനശാല സെക്രട്ടറി പി.ടി.പോളി, ഭരണ സമിതിയംഗം പ്രസൂൺ സണ്ണി, സമയ്ജിത്ത്, ശ്രീകാന്ത്, പി.കെ.ശശി, ധനീഷ് ചാക്കപ്പൻ, അരുൺ സുന്ദരൻ എന്നിവർ സംസാരിച്ചു.