library
താലൂക്ക് ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽ നടന്ന താലൂക്ക് തല സംഗമം ജോൺഫെർണാണ്ടസ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

അങ്കമാലി:ആലുവ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ താലൂക്ക്തല ഗ്രന്ഥശാല പ്രവർത്തകരുടെ സംഗമവും യു.എ.ഖാദർ ,സുഗതകുമാരി അനുസ്മരണവും നടത്തി. എ പി .കുര്യൻ സ്മാരക ലൈബ്രറി ഹാളിൽ നടന്ന പരിപാടിയിൽ ജോൺ ഫെർണാണ്ടസ് എം.എൽ.എ അനുസ്മരണ പ്രഭാഷണം നടത്തി. സംഗീത നാടക പുരസ്കാര ജേതാവുകൂടിയായ ജോൺ ഫെർണാണ്ടസിനെ പി.എൻ.പണിക്കർ പുരസ്കാര ജേതാവായ ടി.പി.വേലായുധൻ മാസ്റ്റർ ചടങ്ങിൽ ആദരിച്ചു. താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം.ആർ.സുരേന്ദ്രൻ മാസ്റ്റർ, താലൂക്ക് സെക്രട്ടറി വി.കെ.ഷാജി, സംസ്ഥാന കൗൺസിൽ അംഗമായ പി.തമ്പാൻ, മുസ്തഫ കമാൽ,ഉഷ മാനാട്ട്‌, കെ.കെ.സുരേഷ്, കെ.ആർ.ബാബു, കെ.പി. റെജീഷ്, വത്സല കെ.സി, ജിനേഷ് ജനാർദ്ദനൻ ,പ്രസാദ് എം.എം, രാജേഷ്, കെ.എ, വി.കെ.അശോകൻ, ജയകുമാർ.എ.എസ് എന്നിവർ പ്രസംഗിച്ചു.