കൊച്ചി: സൈക്കിൾ യാത്ര പ്രാത്സാഹിപ്പിക്കാൻ പെഡൽ ഫോഴ്‌സ് കൊച്ചി കേരളത്തിലെ 50 നഗരങ്ങളിൽ നടത്തുന്ന റൈഡ് ടു സർവ് ഇന്ത്യ 'സൈക്ലോതോൺ 2021' ന്റെ ആദ്യത്തെ സൈക്കിൾ റാലി തൃപ്പൂണിത്തുറയിൽ നടന്നു. ആലപ്പുഴ ജില്ലാ സൈക്കിൾ റാലി കോ-ഓർഡിനേറ്ററുമായ ജോബി രാജു കണ്ടനാട് തൃപ്പൂണിത്തുറ ഗാന്ധി സ്‌ക്വയറിൽ നിന്നും ഫ്ളാഗ് ഒഫ് ചെയ്തു. 50 പേർ പങ്കെടുത്ത യാത്രയിൽ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത 5 പേർക്ക് പെഡൽ ഫോഴ്‌സ് ഗ്രീൻ കാർഡും സമ്മാനമായി നൽകി. www.pedalforce.org എന്ന വെബ്‌സൈറ്റ് വഴി കൂട്ടായ്മയിൽ അംഗമാകാം.