കൊച്ചി: ഗോശ്രീ - മാമംഗലം റോഡ് സംസ്ഥാന ബഡ്‌ജറ്റിൽ ഉൾക്കൊള്ളിച്ച സംസ്ഥാന സർക്കാരിനെ ഗ്രേറ്റർ കൊച്ചിൻ ഡെവലപ്‌മെന്റ് വാച്ച് അഭിനന്ദിച്ചു. പുതിയ മേയർ അഡ്വ. എം. അനിൽകുമാർ ഇക്കാര്യത്തിൽ കാണിച്ച പ്രത്യേക താത്പര്യത്തെ യോഗം അഭിനന്ദിച്ചു.
റോഡിനായി നാല് പതിറ്റാണ്ടായി കാത്തിരിക്കുകയാണ്. റോഡിന്റെയും പാലത്തിന്റെയും നിർമ്മാണത്തിനാവശ്യമായ ഭൂമി ഏറ്റെടുക്കലും മറ്റു നടപടികളും വേഗത്തിലാക്കണം. സാങ്കേതിക തടസങ്ങളും വീഴ്ചകളും ഒഴിവാക്കാനും മേയറും മുഴുവൻ കൗൺസിലും ജാഗരൂകരായിരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഫെലിക്‌സ് ജെ. പുല്ലൂടൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജനറൽ സെക്രട്ടറി ജോർജ് കാട്ടുനിലത്ത്, പി.എ. ഷാനവാസ്, ജോസി മാത്യു, കെ.വി. കൃഷ്ണകുമാർ, പോൾ ഫ്രാൻസിസ് തുടങ്ങിയവർ സംസാരിച്ചു.