കൊച്ചി: സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷന്റെയും വെയർ ഹൗസിംഗ് ഡെവലപ്പ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിയുടെയും സംയുക്താമുഖ്യത്തിൽ കർഷകർക്ക് ഏകദിന പരിശീലന പരിപാടി നടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു.
സെൻട്രൽ വെയർ ഹൗസിംഗ് കോർപ്പറേഷൻ കെ.വി. പ്രദീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. റീജിയണൽ മാനേജർ പി. രാധാകൃഷ്ണൻ നായർ ആമുഖ പ്രഭാഷണം നടത്തി. കാക്കനാട് സെൻട്രൽ വെയർഹൗസ് മാനേജർ ദിനേശ് രാജേവ്, പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസർ ദിലീപ് കുമാർ ടി.പി, അഗ്രിക്കൾച്ചർ ഓഫീസർ അനിത .പി, എന്നിവർ പങ്കെടുത്തു. ഉദയഭാനു, എ. മൻസൂർ, സിന്ധു, പി. ഹരികുമാർ എന്നിവർ ക്ലാസുകൾ നയിച്ചു.