ആലുവ: കേരള വേളാർ സർവീസ് സൊസൈറ്റി കീഴ്മാട് ശാഖയുടെ നേതൃത്വത്തിൽ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു, അംഗങ്ങളായ സ്‌നേഹ മോഹനൻ, ക്യഷ്ണകുമാർ, കെ.കെ. നാസി എന്നിവർക്ക് സ്വീകരണം നൽകി. ശാഖ പ്രസിഡന്റ് രാജീവ് മാതിരക്കാട് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.ടി. ദിനൂപ്, കമ്മിറ്റി അംഗങ്ങളായ ശോഭന, ഹണി, നന്ദകുമാർ, സി.എൻ. ജയൻ തുടങ്ങിയവർ സംസാരിച്ചു.