അങ്കമാലി: കർഷകപ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് അങ്കമാലി പഴയമുനിസിപ്പൽ ഓഫീസിന് സമീപം കേരള ശാന്തിസമിതി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഡ്യസമ്മേളനം നടത്തി. മുനിസിപ്പൽ ചെയർമാൻ റെജി മാത്യു ഉദ്ഘാടനം ചെയ്തു. ശാന്തിസമിതി ജില്ലാ പ്രസിഡന്റ് പി.ഐ. നാദിർഷ അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ഉപാദ്ധ്യക്ഷ റീത്ത പോൾ മുഖ്യപ്രഭാഷണം നടത്തി. ശാന്തിസമിതി സംസ്ഥാന സെക്രട്ടറി ദേവസിക്കുട്ടി പടയാട്ടിൽ വിഷയാവതരണം നടത്തി. കൗൺസിലർ മാത്യു തോമസ്,പ്രിൻസ് തച്ചിൽ,ജോർജ് സ്റ്റീഫൻ, ആന്റണി പാലമറ്റം, പീററർ മേച്ചേരി, റോയി പടയാട്ടി, മേരി റാഫേൽ, രാജേശ്വരി മോഹൻദാസ്, ജോർജ് ഇമ്മാനുവൽ തുടങ്ങിയവർ സംസാരിച്ചു.